മൂന്നു തീർഥാടകർ ഓക്സിജൻ കിട്ടാതെ മരിച്ചു
Tuesday, August 26, 2025 1:51 AM IST
സിംല: ഹിമാചൽപ്രദേശിലെ മണിമഹേഷിലേക്കു തീർഥാടനത്തിനു പോയ മൂന്നു പഞ്ചാബുകാർ യാത്രയ്ക്കിടെ ഓക്സിജൻ കിട്ടാതെ മരിച്ചു.
അമൻ (18), രോഹിത് (18), അൻമോൽ (26) എന്നിവരാണു മരിച്ചത്. ഒരാൾ ഞായറാഴ്ചയും രണ്ടു പേർ ഇന്നലെ രാവിലെയുമാണു മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനല്‍കും. കനത്ത മഴയും മണ്ണിടിച്ചിലുംമൂലം മണിമഹേഷ് യാത്ര നിർത്തിവച്ചിരിക്കുകയാണ്.