കന്നഡ നടന് ദിനേഷ് മംഗളൂരു അന്തരിച്ചു
Tuesday, August 26, 2025 1:51 AM IST
ബംഗളൂരു: പ്രമുഖ കന്നഡ നടന് ദിനേഷ് മംഗളൂരു (63) അന്തരിച്ചു. ഇന്നലെ രാവിലെ കുന്ദാപുരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കെജിഎഫ് എന്ന സിനിമയിലെ സ്വര്ണക്കടത്തുകാരന് ഷെട്ടി ഭായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിനേഷ് ആയിരുന്നു.
നാടകത്തിലൂടെയായിരുന്നു ദിനേഷ് കലാരംഗത്ത് എത്തിയത്. സിനിമയില്‍ സഹസംവിധായകനായും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.