ബിരേൻ സിംഗിന്റെ ശബ്ദരേഖ പരിശോധിക്കാൻ സുപ്രീംകോടതി
Wednesday, August 27, 2025 2:22 AM IST
ന്യൂഡൽഹി: മണിപ്പുർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് വംശീയ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് തെളിയിക്കുന്ന ഫോണ്‍സംഭാഷണം ഉൾപ്പെട്ട ഓഡിയോ റെക്കോർഡിംഗുകൾ ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയക്കാൻ ഉത്തരവിട്ടു സുപ്രീംകോടതി.
ഗോഹട്ടി ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ മുൻ റിപ്പോർട്ടിൽ ശബ്ദം സിംഗിന്റേതാണോയെന്നു വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണു തീരുമാനം.
ശബ്ദരേഖയുടെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് സമർപ്പിച്ച ഹർജി ജസ്റ്റീസുമാരായ പി.വി. സഞ്ജയ് കുമാർ, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണു പരിഗണിച്ചത്.
ചോദ്യം ചെയ്യപ്പെടുന്ന ശബ്ദരേഖ ഏതെങ്കിലും വിധത്തിൽ പരിഷ്കരിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്നു പരിശോധനയിൽ കണ്ടെത്തണം.