മുംബൈ-കൊങ്കൺ ബോട്ട് സർവീസ് ഉടൻ
Wednesday, August 27, 2025 2:22 AM IST
മുംബൈ: മുംബൈ നഗരത്തെ കൊങ്കൺ മേഖലയിലെ രത്നഗിരി, സിന്ധുദുർഗ് ജില്ലകളുമായി ബന്ധപ്പിക്കുന്ന ബോട്ട് സർവീസ് ഉടൻ.
വിവിധവകുപ്പുകളിൽ നിന്നുള്ള അനുമതികളെല്ലാം ലഭ്യമായതായും കാലാവസ്ഥ അനുകൂലമായാൽ സർവീസുകൾ തുടങ്ങുമെന്നും തുറമുഖ മന്ത്രി നിതീഷ് റാണെ പറഞ്ഞു.
തെക്കൻ ഏഷ്യയിലെ ഏറ്റവും വേഗമേറിയ ബോട്ട് യാത്രയാണ് ഒരുങ്ങുന്നത്. ബോട്ടുകൾ ഉൾപ്പെടെ പൂർണസജ്ജമാണ്. തെക്കൻ മുംബൈയിലെ ഭൗച്ചധാക്കയിൽനിന്ന് രത്നഗിരിയിലെ ജയ്ഗഡ് തുറമുഖത്തേക്കാണ് ഒരു സർവീസ്. മൂന്നര മണിക്കൂറാണ് യാത്രാസമയം. മുംബൈയിൽനിന്ന് സിന്ധുദുർഗിലേക്കുള്ള രണ്ടാമത്തെ സർവീസ് അഞ്ചരമണിക്കൂർ കൊണ്ടാണ് പൂർത്തിയാകുന്നത്.