ഉച്ചകോടിക്കായി പ്രധാനമന്ത്രി 29ന് പുറപ്പെടും
Wednesday, August 27, 2025 2:22 AM IST
ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും (എസ്സിഒ) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്.
ചൈന, ജപ്പാൻ രാജ്യങ്ങളിൽ ചതുർദിനസന്ദർശനത്തിനായി ഈ മാസം 29നാണ് പ്രധാനമന്ത്രി യാത്രതിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി തൻമയ ലാൽ അറിയിച്ചു.
29 മുതൽ 30 വരെ നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന മോദി ഉച്ചകോടിയിൽ ആദ്യമായി പങ്കെടുക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികം എന്നിവയിൽ ചർച്ച നടത്തും.