ബോഡോലാൻഡ് തെരഞ്ഞെടുപ്പ് അടുത്ത 22ന്
Wednesday, August 27, 2025 1:27 AM IST
ഗോഹട്ടി: നീണ്ട ഇടവേളയ്ക്കുശേഷം ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലേക്ക് (ബിടിസി) തെരഞ്ഞെടുപ്പ് നടത്താൻ ആസാം തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
അടുത്തമാസം 22നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 26നും നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും 28നകം പൂർത്തിയാക്കണമെന്നു വിജ്ഞാപനത്തിൽ പറയുന്നു.
ബിടിസിയുടെ കീഴിയിലുള്ള 40 സ്വയംഭരണ കൗൺസിലിലേക്കാണ് പുതിയ ഭരണസമിതിയെ കണ്ടെത്തുക. 13,34,521 സ്ത്രീകൾ ഉൾപ്പെടെ 26,57,937 വോട്ടർമാരാണുള്ളത്.