കാവി വസ്ത്രത്തിന്റെ പേരിൽ ആക്രമണം; മൂന്നു പേർ അറസ്റ്റിൽ
Wednesday, August 27, 2025 1:27 AM IST
ബംഗളൂരു: കാവിവസ്ത്രത്തിന്റെ പേരിൽ ട്രാവൽ ഏജൻസി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തബ്രിസ് (30), ഇമ്രാൻ ഖാൻ (35), അജീസ് ഖാൻ (47) എന്നിവരാണ് പിടിയിലായത്.
ബിഹാർ സ്വദേശിയായ സ്ലിൻഡർ കുമാർ കാവിനിറത്തിലുള്ള തോർത്ത് ധരിച്ചതിനെ പ്രതികൾ ചോദ്യം ചെയ്യുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.
ബിഎംടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള റോയൽ ട്രാവൽസ് ഓഫീസിനു പുറത്തായിരുന്നു സംഭവം.