മധ്യപ്രദേശിൽ ഓയിൽ ടാങ്കറിനു തീപിടിച്ച് ഒരാൾ മരിച്ചു
Thursday, August 28, 2025 3:05 AM IST
സിയോനി (മധ്യപ്രദേശ്): മധ്യപ്രദേശിലെ സിയോനിയിൽ തട്ടുകടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
സിയോനി-ബാലഘട്ട് റോഡിലെ കൗഡിയയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. തട്ടുകടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓയിൽ ടാങ്കറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. ടാങ്കറിൽനിന്ന് ഇന്ധനം ചോർത്താനുള്ള ശ്രമത്തിനിടെയാണോ അപകടം എന്നും പരിശോധിക്കുന്നുണ്ട്.