സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർകൂടി
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അലോക് ആരാധെ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിപുൽ മനുഭായ് പഞ്ചോളി എന്നിവർ സുപ്രീംകോടതി ജഡ്ജിമാരാകും.
ഇതുസംബന്ധിച്ച കൊളീജിയത്തിന്റെ ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ആകെ അംഗബലമായ 34ൽ എത്തി.