ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാരെ സന്ദർശിച്ച്
ജസ്റ്റീസ് സുദർശൻ റെഡ്ഢി
Thursday, August 28, 2025 1:17 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയായി മത്സരിക്കുന്ന സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഢി സിപിഐ, സിപിഎം ആസ്ഥാനങ്ങൾ സന്ദർശിച്ചു. ഇടതുപാർട്ടികളുടെ പിന്തുണ തേടിയാണ് അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെയും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെയും സന്ദർശിച്ചത്.
പിന്തുണ തേടി കഴിഞ്ഞ 21ന് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ഡിഎംകെ എംപിമാരെയും ജസ്റ്റീസ് സുദർശൻ റെഡ്ഢി സന്ദർശിച്ചിരുന്നു.
ചൊവ്വാഴ്ച ലക്നോയിലെത്തിയ അദ്ദേഹം സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കണ്ടും വോട്ടു തേടി. ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം ഭരണഘടനാ സംരക്ഷണത്തിനായുള്ള പോരാട്ടമാണെന്നു കൂടിക്കാഴ്ചക്കുശേഷം അഖിലേഷ് യാദവ് പറഞ്ഞു.