നടൻ വിജയ്ക്കെതിരേ കേസ്
Thursday, August 28, 2025 1:17 AM IST
ചെന്നൈ: യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിൽ നടന് വിജയ്ക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച വിജയ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം.
വിജയ്ക്കു പുറമെ ഏതാനും ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം, ടിവികെയുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.