രാജ്യത്തെ രക്ഷിക്കാൻ മോദി പരാജയപ്പെടുന്നു: ഖാർഗെ
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം അധികതീരുവ പ്രാബല്യത്തിൽ വന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മോദിയുടെ സുഹൃത്ത് ട്രംപിന്റെ തീരുവയുടെ ആദ്യ ആഘാതം മൂലം പത്തു മേഖലകളിൽ മാത്രം 2.17 ലക്ഷം കോടി രൂപ നഷ്ടപ്പെടുമെന്ന് ഖാർഗെ എക്സിൽ കുറിച്ചു. ചിരിയും കെട്ടിപ്പിടിത്തവും സെൽഫികളുമുള്ള ആഴമില്ലാത്ത മോദിസർക്കാരിന്റെ വിദേശനയ ഇടപെടൽ മൂലം രാജ്യതാത്പര്യങ്ങൾ അപകടത്തിലാകുന്നു.
രാജ്യത്തെ സംരക്ഷിക്കാൻ മോദി പരാജയപ്പെടുന്നുവെന്നും ഖാർഗെ വിമർശിച്ചു.