മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് ആറു മരണം
Thursday, August 28, 2025 1:17 AM IST
പാൽഘർ: മഹാരാഷ്ട്രയിലെ വസായിയിൽ അനധികൃതമായി നിർമിച്ച നാലുനിലക്കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് ആറു പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഒരു വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.
13 വർഷം മുന്പ് നിർമിച്ചതാണ് 50 ഫ്ലാറ്റുകളുള്ള രാംബായി അപ്പാർട്ട്മെന്റ്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. 12 അപ്പാർട്ട്മെന്റുകളാണ് നിലംപൊത്തിയത്.ദേശീയദുരന്ത നിവാരണ സേനാംഗങ്ങൾ 11 പേരെ രക്ഷപ്പെടുത്തി.