മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ജമ്മുകാഷ്മീരിൽ 11 മരണം
Sunday, August 31, 2025 1:49 AM IST
ജമ്മു: ജമ്മുകാഷ്മീരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുള്ള അപകടങ്ങളിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ 11 പേർ മരിച്ചു.
രിസായി, രംബാൻ ജില്ലകളിലായിരുന്നു അപകടം. രണ്ടാഴ്ചയായി തുടരുന്ന മഴക്കെടുതികളിൽ ഇതുവരെ 130 പേരാണ് മരിച്ചത്. 140 പേർക്കു പരിക്കേറ്റു. 32 പേരെ കാണാതായി.
വൈഷ്ണോദേവി തീർഥാടനം തുടർച്ചയായ അഞ്ചാംദിവസവും സസ്പൻഡ് ചെയ്തിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.