മഹേന്ദ്ര മോഹൻ ഗുപ്ത പിടിഐ ചെയർമാൻ, ശ്രേയാംസ് കുമാർ വൈസ് ചെയർമാൻ
Sunday, August 31, 2025 1:49 AM IST
ന്യൂഡൽഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ചെയർമാനായി ഡോ. മഹേന്ദ്ര മോഹൻ ഗുപ്തയെയും വൈസ് ചെയർമാനായി എം.വി. ശ്രേയാംസ് കുമാറിനെയും തെരഞ്ഞെടുത്തു.
ഇരുവരും മുൻ രാജ്യസഭാംഗങ്ങളാണ്. ഐഎൻഎസ്, യുഎൻഐ, ഇന്ത്യൻ ലാംഗ്വേജസ് ന്യൂസ് പേപ്പർ അസോസിയേഷൻ എന്നിവയുടെ മുൻ പ്രസിഡന്റാണ് മഹേന്ദ്ര ഗുപത. ഐഎൻഎസ് പ്രസിഡന്റും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ വൈസ് ചെയർമാനുമാണ് മാതൃഭൂമി മാനേജിംഗ് ഡയറക്ടറായ ശ്രേയാംസ് കുമാർ.
ദേശീയസുരക്ഷാ മുൻ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, സാന്പത്തികവിദഗ്ധൻ പ്രഫ. ദീപക് നയ്യാർ, ടാറ്റാ സണ്‍സ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഗോപാലകൃഷ്ണൻ, റിയാദ് മാത്യു (മലയാള മനോരമ), മുൻ ചെയർമാൻ കെ.എൻ. ശാന്തകുമാർ (ദ പ്രിന്റേഴ്സ് മൈസൂരു), എൻ. രവി (ദ ഹിന്ദു), വിനീത് ജെയിൻ (ടൈംസ് ഓഫ് ഇന്ത്യ), വിവേക് ഗോയങ്ക (ഇന്ത്യൻ എക്സ്പ്രസ്), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), അവീക് സർക്കാർ (ആനന്ദ ബസാർ പത്രിക), വിജയ്കുമാർ ചോപ്ര (പഞ്ചാബ് കേസരി) എന്നിവരുൾപ്പെടെ 15 അംഗ ഡയറക്ടർ ബോർഡിനെയും ഡൽഹിയിൽ നടന്ന പിടിഐ ഡയറക്ടർ ബോർഡ് യോഗം തെരഞ്ഞെടുത്തു.