ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിപ്രശ്നം ചർച്ച ചെയ്തു
Friday, August 29, 2025 1:15 AM IST
ന്യൂഡൽഹി: ഇന്ത്യയുടെയും ബംഗ്ലാദേശിന്റേയും അതിർത്തിസംരക്ഷണ സേനകളുടെ ത്രിദിന വാർഷിക ചർച്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പൂർത്തിയായി. അതിർത്തിയിലെ വേലി നിർമാണം, ബിഎസ്എഫ് ഭടന്മാർക്കു നേരെയുണ്ടാകുന്ന ആക്രമണം തുടങ്ങിയവ ചർച്ചയിൽ വിഷയമായെന്ന് ഇന്ത്യൻ സംഘം അറിയിച്ചു.
ഷേക്ക് ഹസീന സർക്കാരിന്റെ പതിനത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ സംഘം ബംഗ്ലാദേശിലേക്കു പോയത്. ബിഎസ്എഫ് ഡിജി ദിൽജിത് സിംഗ് ചൗധരിയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ബംഗ്ലാദേശിനെ ബിജെബി ഡിജി മേജർ ജനറൽ മുഹമ്മദ് അഷ്റഫ്ഉസ്മാൻ സിദ്ദിഖിയും.