മനഃപൂർവമല്ലാത്ത കാരണങ്ങളുടെ പേരിൽ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ കോടതിയലക്ഷ്യമാകില്ല
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങളുടെയോ മനഃപൂർവമല്ലാത്ത കാരണങ്ങളുടെ പേരിലോ കോടതി നിർദേശം പാലിക്കാൻ കഴിയാതെവരുന്ന സാഹചര്യത്തിൽ അതു കോടതിയലക്ഷ്യമായി കണക്കാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
വിരമിച്ച ബാങ്ക് മാനേജർക്കു നൽകാനുള്ള കുടിശികത്തുക മൂന്നു മാസത്തിനുള്ളിൽ നൽകാൻ നിർദേശിച്ച കോടതി ഉത്തരവ് ചില സാങ്കേതികകാരണങ്ങളാൽ ബാങ്കിനു പാലിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ബാങ്ക് മാനേജർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് മനഃപൂർവമല്ലാതെ നടപടികൾ വൈകിക്കുന്നത് കോടതിയലക്ഷ്യ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വിധിച്ചത്.