മണിപ്പുരിലേക്ക് ഇന്ധനം എത്തിത്തുടങ്ങി
Sunday, August 31, 2025 1:49 AM IST
ഇംഫാൽ: കലാപം ഉൾപ്പെടെയു ള്ള കാരണങ്ങളാൽ മണിപ്പുരി ജനത അഭിമുഖീകരിച്ച കടുത്ത ഇന്ധനക്ഷാമത്തിനു പരിഹാരം കാണാൻ സർക്കാർ തലത്തിൽ നീക്കം തുടങ്ങി.
ആഭ്യന്തര, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇന്ധനം നിറച്ച 192 ടാങ്കർ ട്രക്കുകൾ ആസാമിലെ അതിർത്തിജില്ലയായ കച്ചാറിനുസമീപത്തെ ജിരിബാം ടൗണിൽനിന്ന് പുറപ്പെട്ടതായും രണ്ടുദിവസത്തിനുള്ളിൽ ഇംഫാലിലെത്തുമെന്നും സർക്കാരിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
158 ടാങ്കറുകളിൽ പെട്രോളും ഡീസലുമാണുള്ളത്. 29 എണ്ണം എൽപിജി ടാങ്കറുകളാണ്. മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ല വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.