പ്രധാനമന്ത്രി പദവി: മൂപ്പനാരെ തമിഴ്നാട്ടുകാർ ചതിച്ചെന്ന് നിർമല സീതാരാമൻ
Sunday, August 31, 2025 1:49 AM IST
ചെന്നൈ: തമിഴ്മാനില കോൺഗ്രസ് സ്ഥാപകൻ ജി.കെ. മൂപ്പനാർ പ്രധാനമന്ത്രിയാകുന്നതിനെ തമിഴ്നാട്ടിലെ ചില ശക്തികൾ തടഞ്ഞുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂപ്പനാരുടെ ഇരുപത്തിനാലാം ചരമവാർഷികാചരണത്തിലാണു ധനമന്ത്രിയുടെ ആരോപണം.
തമിഴിനെയും തമിഴ് സംസ്കാരത്തെയും ഭാഷയെയും മുൻനിരയിലെത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരാണ് അദ്ദേഹത്തന്റെ വഴി തടഞ്ഞത്. ലാളിത്യവും സത്യസന്ധതയും ദേശീയതയുമായിരുന്നു മൂപ്പനാരുടെ മൂലധനം. രാജ്യത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു -നിർമല സീതാരാമൻ പറഞ്ഞു.
മൂപ്പനാർ സ്മാരകത്തിൽ ധനമന്ത്രി പുഷ്പാർച്ചന നടത്തുകയും ചെയ്തു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇടപ്പാടി കെ. പളനിസ്വാമി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.