അപകടത്തിൽ മരിച്ച വ്യോമസേന പൈലറ്റുമാരെ തിരിച്ചറിഞ്ഞു
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ ചുരുവിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ് മരിച്ച വ്യോമസേന പൈലറ്റുമാരെ തിരിച്ചറിഞ്ഞു.
സ്ക്വാഡ്രൺ ലീഡർ ലോകേന്ദർ, ഫ്ലൈറ്റ് ലഫ്. ഋഷിരാജ് സിംഗ് എന്നിവരാണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.
പതിവു പരിശീലനത്തിനിടെയായിരുന്നു ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണത്.