ഡൽഹിയിൽ വീണ്ടും ഭൂചലനം
Saturday, July 12, 2025 2:48 AM IST
ന്യൂഡൽഹി: രണ്ടുദിവസത്തിനിടെ രണ്ടാംതവണയും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 7.49 നായിരുന്നു.
ഹരിയാനയിലെ ജജ്വാറിന് പത്തുകിലോമീറ്റർ വടക്കു കിഴക്കും ഡൽഹിയിക്ക് 51 കിലോമീറ്റർ പടിഞ്ഞാറുമാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
റോത്തക്, ഫരീദാബാദ്, കുരുക്ഷേത്ര, ഗുരുഗ്രാം, ഗാസായാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം പ്രകന്പനങ്ങൾ അനുഭവപ്പെട്ടു.