മോദി വിമർശനം; മുൻകൂർ ജാമ്യം തേടി കാർട്ടൂണിസ്റ്റ് സുപ്രീംകോടതിയിൽ
Saturday, July 12, 2025 2:48 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശുകാരനായ കാർട്ടൂണിസ്റ്റ് ഹേമന്ദ് മാളവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും.