രോഹിത് വെമൂല കേസിലെ പ്രതി ബിജെപി അധ്യക്ഷൻ; വിമർശനവുമായി കോൺഗ്രസ്
Saturday, July 12, 2025 2:48 AM IST
ന്യൂഡൽഹി: തെലുങ്കാന സംസ്ഥാന അധ്യക്ഷനായി ബിജെപി രോഹിത് വെമൂല ആത്മഹത്യാ കേസിലെ പ്രതി എൻ. രാമചന്ദ്ര റാവുവിനെ നിയമിച്ചതിൽ വിമർശനവുമായി കോൺഗ്രസ്.
ദലിതരെയും ആദിവാസികളെയും വേട്ടയാടുന്നവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ബിജെപി വീണ്ടും തെളിയിച്ചു. ഇത്തരം നിയമനങ്ങൾ ബിജെപി പുനഃപരിശോധിക്കണമെന്നും രാജ്യത്തോടു മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.