235 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
Friday, July 11, 2025 2:50 AM IST
കോയന്പത്തൂർ: കേരളത്തിലേക്കു കാറിൽ കടത്തുകയായിരുന്ന 235 കിലോ കഞ്ചാവുമായി സുലൂരിൽനിന്ന് രണ്ടു പേരെ തമിഴ്നാട് പോലീസ് പിടികൂടി.
പിടികൂടിയ കഞ്ചാവിന് 70 ലക്ഷം രൂപ വിലവരും. പുതുക്കോളൈവേലി സ്വദേശി വേദമണി(29), തൂത്തുക്കുടി ജില്ലയിലെ വെന്പൻകാട്ടിൽ സ്വദേശി സതീഷ് കുമാർ(36) എന്നിവരാണ് അറസ്റ്റിലായത്. കാറും പിടിച്ചെടുത്തു.
കഞ്ചാവ് കേരളത്തിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴിനൽകി. സുലൂർ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്.
സൂലൂർ എസ്ഐ ലുർത്തുരാജ്, കോണ്‍സ്റ്റബിൾ സെന്തിൽ മുരുഗൻ, നാഗാർജുന, സൂലൂർ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുത്തുരാജ് പാണ്ഡ്യൻ എന്നിവരടങ്ങുന്ന സംഘമാണു കഞ്ചാവുവേട്ട നടത്തിയത്.