കർണാടകയിൽ മുഖ്യമന്ത്രിക്കസേര ഒഴിവില്ലെന്ന് സിദ്ധരാമയ്യ
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: താൻ ഇരിക്കുന്നതിനാൽ കർണാടകയിൽ മുഖ്യമന്ത്രിയുടെ കസേര ഒഴിവില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് വർഷക്കാലം തികയ്ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു വേണ്ടി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.
“ഞാനാണ് കർണാടകയുടെ മുഖ്യമന്ത്രി. അതു തന്നെയാണ് ശിവകുമാറും പറഞ്ഞത്... അതുതന്നെ ഞാനും പറയുന്നു... ഇവിടെ ഒഴിവൊന്നുമില്ല’’, നേതൃമാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് തങ്ങുന്ന സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.