സിനിമ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് അന്തരിച്ചു
Tuesday, July 15, 2025 2:52 AM IST
ചെന്നൈ: പ്രശസ്ത സിനിമ സംഘട്ടനം സംവിധായകൻ എസ്.എം. രാജു അഥവാ മോഹൻ രാജ് (52) അന്തരിച്ചു.
ഇന്നലെ തമിഴ്നാട്ടിലെ നാഗപട്ടണത്ത് തമിഴ് സിനിമയ്ക്കുവേണ്ടി സാഹസികരംഗം ചിത്രീകരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിനു വേണ്ടി വാഹനം ഓടിച്ചെത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്.
സഹപ്രവർത്തകർ വാഹനത്തിൽനിന്നും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ചീപുരം സ്വദേശിയാണ് മോഹൻ രാജ്.
മോഹൻ രാജിന്റെ മരണത്തെത്തുടർന്ന് പാ രഞ്ജിത്തിനും നിർമാതാക്കൾക്കുമെതിരേ കേസെടുത്തായി പോലീസ് അറിയിച്ചു.