ബിഹാർ: നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ പൗരന്മാരെ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Monday, July 14, 2025 2:50 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി ആളുകളെ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വീടുകൾ തോറുമുള്ള പരിശോധനയിലായിരുന്നു അയൽരാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയത്. അന്തിമ വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉൾപ്പെടുത്തില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം ഫലത്തിൽ വളഞ്ഞവഴിയിലൂടെയുള്ള ദേശീയ പൗരത്വ രജിസ്ട്രേഷനാകുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.