നാഷണൽ ഹെറാൾഡ് കേസിൽ വിധി 29ന്
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ കേസെടുക്കണോയെന്ന കാര്യത്തിൽ ഈ മാസം 29ന് ഡൽഹി കോടതി വിധി പറയും.
കേസിൽ വാദം പൂർത്തിയായ സാഹചര്യത്തിലാണു റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ വിധി പറയാൻ മാറ്റിയത്.
കേസിൽ ഇരുവരെയും ഒന്നും രണ്ടും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുവർക്കും ലഭിച്ച കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.