പഹല്‍ഗാം: സുരക്ഷാവീഴ്ച ഉണ്ടായെന്ന് ലഫ്. ഗവര്‍ണര്‍
Tuesday, July 15, 2025 2:52 AM IST
ശ്രീനഗര്‍: പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായതായി ജമ്മുകാഷ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ.
ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. പഹല്‍ഗാമില്‍ സംഭവിച്ചതു തീർത്തും നിർഭാഗ്യകരമായ സംഭവമാണ്. ആളുകളെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സുരക്ഷാവീഴ്ച ഉറപ്പായ സാഹചര്യത്തിൽ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. വിനോദസഞ്ചാരികളെ ഭീകരര്‍ ആക്രമിക്കില്ല എന്നായിരുന്നു പൊതുധാരണ. ഒരു തുറന്ന പുല്മേട്ടിലാണ് ആക്രമണം നടത്തിയത്.
പ്രദേശത്ത് വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനൊള്ള സൗകര്യങ്ങളൊന്നും അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ലഫ് ഗവര്‍ണര്‍ തുറന്നുപറഞ്ഞു.