മണിപ്പുരിൽ വൻ ആയുധവേട്ട
Wednesday, July 16, 2025 1:51 AM IST
ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായി സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
അഞ്ച് എകെ സീരിസ് റൈഫിളുകളും 19 പിസ്റ്റലുകളും ഉൾപ്പെടെ 86 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമാണു പിടിച്ചെടുത്തത്.