ച​​​ണ്ഡി​​​ഗ​​​ഡ്: ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ മാ​​​ര​​​ത്ത​​​ൺ ഓ​​​ട്ട​​​ക്കാ​​​ര​​​ൻ ഫൗ​​​ജ സിം​​​ഗ് പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ല​​​ന്ധ​​​ർ ജി​​​ല്ല​​​യി​​​ൽ അ​​​ജ്ഞാ​​​ത വാ​​​ഹ​​​നമി​​​ടി​​​ച്ചു മ​​​രി​​​ച്ചു, 114 വ​​​യ​​​സാ​​​യി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ബി​​​യാ​​​സ് ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. എ​​​സ്‌​​​യു​​​വി​​​യാ​​​ണ് ഫൗ​​​ജ സിം​​​ഗി​​​നെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.

ഏ​​​ഴ് അ​​​ടി​​​യോ​​​ളം ഉ​​​യ​​​ര​​​ത്തി​​​ലേ​​​ക്ക് ഫൗ​​​ജ സിം​​​ഗ് തെ​​​റി​​​ച്ചു​​​വീ​​​ണെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി പ​​​റ​​​ഞ്ഞു. വീ​​​ട്ടി​​​ൽ​​​നി​​​ന്ന് 400 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ഫൗ​​​ജ സിം​​​ഗ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​ടി​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​ർ​​​ക്കാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.


1911 ൽ ​​​ക​​​ർ​​​ഷ​​​ക​​​കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ഫൗ​​​ജ സിം​​​ഗ് ജ​​​നി​​​ച്ച​​​ത്. 89-ാം വ​​​യ​​​സി​​​ലാ​​​ണ് മാ​​​ര​​​ത്ത​​​ൺ മ​​​ത്സ​​​ര​​​ങ്ങ​​​​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തുതു​​​ട​​​ങ്ങി​​​യ​​​ത്. മാ​​​ര​​​ത്ത​​​ൺ മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ദ്യ നൂ​​​റു വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.

ന്യൂ​​​യോ​​​ർ​​​ക്ക്, ഹോ​​​ങ്കോം​​​ഗ്, ല​​​ണ്ട​​​ൻ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​ര​​​ത്ത​​​ണു​​​ക​​​ളി​​​ൽ ഫൗ​​​ജ സിം​​​ഗ് പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. 2012 ല​​​ണ്ട​​​ൻ ഒ​​​ളി​​​ന്പി​​​ക്സി​​​നു ദീ​​​പ​​​ശി​​​ഖ​​​യേ​​​ന്തി. ഫൗ​​​ജാ സിം​​​ഗി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.