സിആർപിഎഫ് ജവാനു വീരമൃത്യു
Thursday, July 17, 2025 2:03 AM IST
ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു.
തലയ്ക്ക് അഞ്ചു ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. ആസാം സ്വദേശിയായ പർനേശ്വർ കോച് ആണ് വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ. കുൻവർ മാജിയാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ്.