ഡിജിറ്റൽ അറസ്റ്റിൽ 11 ലക്ഷം നഷ്ടം; ഗവ. ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Thursday, July 17, 2025 2:03 AM IST
ബംഗളൂരു: ഓൺലൈൻ തട്ടിപ്പുസംഘം ഡിജിറ്റൽ അറസ്റ്റിലാക്കി 11 ലക്ഷംരൂപ തട്ടിയെടുത്തതിന്റെ നിരാശയിൽ കർണാടകയിൽ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി.
ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കന്പനി ജീവനക്കാരൻ കെ. കുമാറിനെയാണു താമസസ്ഥലത്തിനു സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആരോഗ്യപ്രശ്നങ്ങളും സൈബർതട്ടിപ്പു സംഘത്തിന്റെ ഡിജിറ്റൽ അറസ്റ്റുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സിബിഐ ഓഫീസറെന്ന് അവകാശപ്പെട്ടു വിളിച്ചയാൾ അറസ്റ്റ് വാറണ്ട് ഒഴിവാക്കാനായി പണം നൽകണമെന്ന് ആവശ്യപ്പെടുകയും തുടക്കത്തിൽ 1.95 ലക്ഷം രൂപ നൽകിയതായും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പല അക്കൗണ്ടുകളിൽനിന്നായി 11 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറഞ്ഞു.