ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു
Saturday, July 19, 2025 2:12 AM IST
നാരായൺപുർ: ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
അബുജ്മാദ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.
ഈ വർഷം ഛത്തീസ്ഗഡിൽ 221 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇതിൽ 204 പേരും കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലാണ്. ബിജാപുർ, ബസ്തർ, കാങ്കേർ, കോണ്ടഗാവ്, നാരായൺപുർ, സുക്മ, ദന്തേവാഡ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് ബസ്തർ ഡിവിഷൻ.