മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സാം​​ഗ്ലി ജി​​ല്ല​​യി​​ലെ ഇ​​സ്‌​​ലാം​​പു​​രി​​ന്‍റെ പേ​​ര് ഈ​​ശ്വ​​ർ​​പു​​ർ എ​​ന്നാ​​ക്കു​​മെ​​ന്നു സ​​ർ​​ക്കാ​​ർ നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

വ്യാ​​ഴാ​​ഴ്ച ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​മാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം കേ​​ന്ദ്ര​​ത്തി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി അ​​യ​​യ്ക്കു​​മെ​​ന്നു ഭ​​ക്ഷ്യ ,സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി ഛഗ​​ൻ ഭു​​ജ്ബ​​ൽ പ​​റ​​ഞ്ഞു. ഇ​​സ്‌​​ലാം​​പു​​രി​​ന്‍റെ പേ​​ര് മാ​​റ്റ​​ണ​​മെ​​ന്ന് ഹി​​ന്ദു​​ത്വ സം​​ഘ​​ട​​ന​​യാ​​യ ശി​​വ് പ്ര​​തി​​ഷ്ഠാ​​ൻ ആ​​ണ് ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച​​ത്.