നടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടു പേര് അറസ്റ്റില്‍
Friday, July 18, 2025 2:42 AM IST
കോല്‍ക്കത്ത: ബംഗാളില്‍ ടെലിവിഷന്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം.
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടി സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് രണ്ടു പേര് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
ഇരുവരും തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും നടി ആരോപിച്ചു.