സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു
Saturday, July 19, 2025 2:12 AM IST
ചെന്നൈ: കോളിവുഡിലെ പ്രമുഖ സംവിധായകൻ വേലു പ്രഭാകരൻ (68)അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം പോരൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
നിർഭയനായ കഥാഖ്യാനകാരൻ എന്ന വിളിപ്പേരിൽ അറിയിപ്പെട്ട വേലുവിന്റെ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. നാളൈ മനിതൻ, കടവുൾ, പുരട്ചിക്കാരൻ, കാതൽ കഥൈ, രാജാളി, അസുരൻ എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.1980കളിൽ സംവിധായകൻ മൗലിക്കൊപ്പം സഹസംവിധായകനായി വെള്ളിത്തിരയിലെത്തി.