യുഎൻ രക്ഷാസമിതിയിൽ ഉടൻ നവീകരണം വേണമെന്ന് ഇന്ത്യ
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: യുഎൻ രക്ഷാസമിതിയിൽ പരിഷ്കാരം ഉടൻ വേണമെന്ന് ഇന്ത്യ. സമയബന്ധിതമായി ഇവ നടപ്പാക്കണമെന്നും ആഗോള സഹകരണം മെച്ചപ്പെടുത്താനുള്ള കരാറിനെ പിന്തുണയ്ക്കുകയാണെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് യുഎന്നിൽ പറഞ്ഞു.
ജി 20, ലോക വ്യാപാര സമിതി, ലോകബാങ്ക്, രാജ്യാന്തര നാണയനിധി എന്നിവ കൂടുതൽ സഹകരിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
നിലവിലുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താകണം വിപുലീകരണമെന്നാണു ഭൂരിപക്ഷാഭിപ്രായം. സ്ഥിരാംഗത്വം ഇന്ത്യക്ക് അർഹതപ്പെട്ടതാണ്.
രക്ഷാസമിതിയുടെ ഇപ്പോഴത്തെ ഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.