പാറ്റ്ന ആശുപത്രിയിലെ കൊലപാതകം: മുഖ്യപ്രതിയും മൂന്നു കൂട്ടാളികളും അറസ്റ്റിൽ
Monday, July 21, 2025 1:40 AM IST
പാറ്റ്ന: പാറ്റ്നയിലെ സ്വകാര്യ ആശുപത്രിയിൽ കൊടും കുറ്റവാളി ചന്ദൻ മിശ്ര കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതിയും മൂന്നു കൂട്ടാളികളും അറസ്റ്റിൽ ബാദ്ഷാ എന്നറിയപ്പെടുന്ന തൗസീഫും കൂട്ടാളികളുമാണ് കോൽക്കത്തയിൽ ശനിയാഴ്ച വൈകുന്നേരം പിടിയിലായത്.
ബിഹാർ, ബംഗാൾ പോലീസ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലക്കേസിൽ പരോളിലിറങ്ങിയ ചന്ദൻ മിശ്ര വ്യാഴാഴ്ചയാണ് ആശുപത്രിക്കുള്ളിൽവച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. 12 കൊലക്കേസുകളിൽ പ്രതിയാണ് ചന്ദൻ മിശ്ര.