ചികിത്സയിലിരുന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
Monday, July 21, 2025 1:40 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. ശ്രുതി (27) ആണ് ഭർത്താവ് വിശ്രുതിന്റെ കുത്തേറ്റു മരിച്ചത്. ഇയാൾ ഒളിവിലാണ്.
ഇന്നലെ പുലർച്ചെയായിരുന്നു ദാരുണ സംഭവം. പ്രണയിച്ച് വിവാഹിതരായ വിശ്രുതും ശ്രുതിയും തമ്മിൽ ഏറെനാളായി കലഹത്തിലായിരുന്നു.
കഴിഞ്ഞദിവസം തർക്കത്തിനിടെ ശ്രുതിയെ ഭർത്താവ് മർദിച്ചു. ചികിത്സ തേടി ആശുപത്രിയിലെത്തിയ ശ്രുതിയെ ഇന്നലെ പുലർച്ചെ ആശുപത്രിയിൽ അതിക്രമിച്ചു കയറി വിശ്രുത് കുത്തിക്കൊല്ലുകയായിരുന്നു.