ബിഷപ് ഡോ. കെ. റൂബൻ മാർക്ക് സിഎസ്ഐ മോഡറേറ്റർ
Tuesday, July 22, 2025 3:48 AM IST
ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്ററായി കരിംനഗർ ബിഷപ്പും നിലവിലെ ഡെപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ. റൂബൻ മാർക്കിനെ തെരഞ്ഞെടുത്തു.
സ്ഥാനമൊഴിഞ്ഞ മുൻ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിനു പകരക്കാരനായാണു റൂബൻ മാർക്കിനെ തെരഞ്ഞെടുത്തത്.
മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റീസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് .
കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവക ഒഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽനിന്നുമുള്ള ബിഷപ്പുമാരടക്കം 318 പ്രതിനിധികളാണു വോട്ടെടുപ്പിൽ പങ്കെടുത്തത്.
സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ് ധർമരാജ് റസാലത്തെ തെരഞ്ഞെടുത്തത് 2024 ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചതോടെയാണു തെരഞ്ഞെടുപ്പ് നടന്നത്.