ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിൽ; സ്കൂൾ വിദ്യാർഥി മരിച്ചു
Tuesday, July 22, 2025 3:48 AM IST
പൂഞ്ച്: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ സ്കൂൾ വിദ്യാർഥി മരിച്ചു എഹ്സാൻ അലി (5) ആണ് മരിച്ചത്.
രാത്രി മുഴുവൻ പെയ്ത മഴയുടെ ഫലമായി ഭയിൻച് - കൾസിയൻ മേഖലയിലെ സർക്കാർ സ്കൂളിന്റെ തകരഷീറ്റ്കൊണ്ടു നിർമിച്ച മേൽക്കൂരയിലേക്ക് പാറക്കല്ല് ഉരുണ്ടുവീഴുകയായിരുന്നു.
തുടർന്ന് ഇത് ക്ലാസ്മുറിയിലേക്കും വീണു. സംഭവത്തിൽ നിരവധി കുട്ടികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവർ പൂഞ്ചിലെ ആശുപത്രിയിൽ ചികിൽസയിലാണ്.