ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ സി. ​​​സ​​​ദാ​​​ന​​​ന്ദ​​​ൻ രാ​​​ജ്യ​​​സ​​​ഭ എം​​​പി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ദൈ​​​വ​​​നാ​​​മ​​​ത്തി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. സ​​​ദാ​​​ന​​​ന്ദ​​​നു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രാ​​​ണ് വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ത്.

സ​​​ദാ​​​ന​​​ന്ദ​​​നോ​​​ടൊ​​​പ്പം രാ​​​ഷ്‌​​​ട്ര​​​പ​​​തി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത ച​​​രി​​​ത്ര​​​കാ​​​രി മീ​​​നാ​​​ക്ഷി ജെ​​​യ്ൻ, മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ഹ​​​ർ​​​ഷ വ​​​ർ​​​ധ​​​ൻ ശൃം​​​ഗ്ല എ​​​ന്നി​​​വ​​​രും ഇ​​​ന്ന​​​ലെ എം​​​പി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​മേ​​​റ്റു. ഇ​​​വ​​​രോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​സാം ഗ​​​ണ പ​​​രി​​​ഷ​​​ത്ത് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള (എ​​​ജെ​​​പി) ബി​​​രേ​​​ന്ദ്ര പ്ര​​​സാ​​​ദ് ബൈ​​​ഷ്യ, ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ന​​​ട് പു​​​ർ​​​ക്കാ​​​യ​​​സ്ഥ എ​​​ന്നി​​​വ​​​രും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. സ​​​ഭാ​​​അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്ത​​​ത്.


ക​​​ണ്ണൂ​​​ർ മ​​​ട്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണു സ​​​ദാ​​​ന​​​ന്ദ​​​ൻ. 1994ൽ ​​​ആ​​​ർ​​​എ​​​സ്എ​​​സ് ക​​​ണ്ണൂ​​​ർ കാ​​​ര്യ​​​വാ​​​ഹ​​​കാ​​​യി​​​രി​​​ക്കെ സി​​​പി​​​എം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു കാ​​​ലു​​​ക​​​ളും ന​​​ഷ്‌​​​ട​​​മാ​​​യി​​​രു​​​ന്നു.

പി​​​ന്നീ​​​ട് കൃ​​​ത്രി​​​മ​​​ക്കാ​​​ലി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. 2016ലും 2021​​​ലും കൂ​​​ത്തു​​​പ​​​റ​​​ന്പ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം സ​​​ദാ​​​ന​​​ന്ദ​​​ന് ഡ​​​ൽ​​​ഹി മ​​​ല​​​യാ​​​ളി​​​സ​​​മൂ​​​ഹം കോ​​​ണ്‍സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ല​​​ബി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.