വി.എസ് അച്യുതാന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
Tuesday, July 22, 2025 3:48 AM IST
രാഷ്ട്രപതി ദ്രൗപദി മുർമു
പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണു വി.എസ് അച്യുതാന്ദൻ. തന്റെ ദീർഘകാല പൊതുജീവിതത്തിൽ കേരളത്തിന്റെ വികസനത്തിനു സംഭാവന നൽകുകയും സാധാരണക്കാർക്കുവേണ്ടി അദ്ദേഹം ജീവിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണു വി.എസ്. അച്യുതാനന്ദന്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.