മണിപ്പുരിൽ കുക്കികൾ തമ്മിൽ വെടിവയ്പ്: അഞ്ച് മരണം
Wednesday, July 23, 2025 3:03 AM IST
മണിപ്പുർ: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സായുധസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ മരിച്ചു.
തമെങ്ലോംഗ് ജില്ലയിലെ ദേവിജാംഗിൽ ഇന്നലെയായിരുന്നു സംഭവം. കലാപസാധ്യത തുടരുന്ന മേഖലയിൽ സുരക്ഷാസേനയെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
സർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ട സംഘങ്ങളല്ല ആക്രമണത്തിനു പിന്നില്ലെന്ന് സുരക്ഷാസേന അറിയിച്ചു. മ്യാൻമറിലും മണിപ്പുരിലുമായി കേന്ദ്രീകരിച്ച സംഘങ്ങളെയാണ് സംശയമെന്നും അവർ പറഞ്ഞു.