എൻഡിഎയ്ക്കു വ്യക്തമായ മേൽക്ക
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ ഭരണകക്ഷിയായ എൻഡിഎയ്ക്കു വ്യക്തമായ മേൽക്കൈ.
ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങൾ ചേർന്നാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. 543 അംഗ ലോക്സഭയിൽ പശ്ചിമബംഗാളിലെ ബാസിർഹാത് മണ്ഡലം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്.
245 അംഗ സഭയിൽ അഞ്ച് ഒഴിവുകളുമുണ്ട്. ഇതിൽ നാലെണ്ണം ജമ്മുകാഷ്മീരിൽ നിന്നുള്ളതാണ്. ഒരെണ്ണം പഞ്ചാബിലേയും. കഴിഞ്ഞമാസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സഞ്ജീവ് അറോറ രാജിവച്ചതുമൂലമാണ് പഞ്ചാബിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.
മൊത്തം 786 അംഗങ്ങളാണ് രണ്ട് സഭകളിലുമായുള്ളത്. മുഴുവൻ അംഗങ്ങളും സമ്മതിദാനാവകാശം വിനിയോഗിച്ചാൽ 394 വോട്ട് ലഭിക്കുന്ന സ്ഥാനാർഥി ജയിക്കും.
ലോക്സഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 293 അംഗങ്ങളുണ്ട്. രാജ്യസഭയിൽ 129 പേരും. മൊത്തം 786 അംഗങ്ങളിൽ ഭരണകക്ഷിക്ക് 422 പേരുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തിൽ എൻഡിഎ മുന്നണിയുടെ പ്രതിനിധിയാകും ഉപരാഷ്ട്രപതിക്കസേരയിൽ എത്തുക. ൈ