ഡി’ ഡെക്കർ ഹോം ഫാബ്രിക്സ് കോഴിക്കോട് ഷോറൂം തുറന്നു
Wednesday, August 20, 2025 1:54 AM IST
കോഴിക്കോട്: പ്രമുഖ ഹോം ഫർണിഷിംഗ് തുണിത്തര ബ്രാൻഡായ ഡി’ഡെക്കർ ഹോം ഫാബ്രിക്സ് കോഴിക്കോട്ട് എക്സ്ക്ലൂസീവ് ഷോറൂം തുറന്നു.
മുൻനിര ഹോം ഫർണിഷിംഗ്, തുണിത്തര ബ്രാൻഡുകളായ ഡി’ഡെക്കർ, ഫാബ്രികെയർ എന്നിവയ്ക്കായുള്ളതായാണു ഷോറൂം. ഡി’ ഡെക്കർ ഹോം ഫാബ്രിക്സ് മാനേജിംഗ് ഡയറക്ടർ അജയ് അറോറ ഉദ്ഘാടനം നിർവഹിച്ചു.
കന്പനിയുടെ റീട്ടെയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ബ്രാൻഡിനെ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണു കോഴിക്കോട് ഷോറൂം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യ തങ്ങൾക്ക് ഒരു പ്രധാന വിപണിയാണ്. വീട്ടുടമസ്ഥർ, ആർക്കിടെക്ടുകൾ, ഡിസൈനർമാർ എന്നിവരുമായി അർഥവത്തായ രീതിയിൽ നേരിട്ട് ഇടപഴകാൻ ഈ സ്റ്റോർ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര ഈസി-ക്ലീൻ കർട്ടൻ ആൻഡ് അപ്ഹോൾസ്റ്ററി തുണിത്തരങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ തുണിത്തരങ്ങൾ, ബ്ലാക്ക്ഔട്ട് കർട്ടനുകൾ, ഹോം-വാഷ് കർട്ടനുകൾ തുടങ്ങിയവ കോഴിക്കോട് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.