തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും ഓ​​​ണ​​​വി​​​പ​​​ണി ല​​​ക്ഷ്യ​​​മി​​​ട്ടും "മി​​​ൽ​​​മ കൗ ​​​മി​​​ൽ​​​ക്ക്’ ഒ​​രു ലി​​​റ്റ​​​ർ ബോ​​​ട്ടി​​​ൽ മി​​​ൽ​​​മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.

മി​​​ൽ​​​മ കൗ ​​​മി​​​ൽ​​​ക്ക് ഒ​​രു ലി​​​റ്റ​​​ർ ബോ​​​ട്ടി​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും പ്ര​​​കാ​​​ശ​​​ന​​​വും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​ക്ഷീ​​​ര വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.


പാ​​​ലി​​​ന്‍റെ ത​​​ന​​​തു​​​ഗു​​​ണ​​​മേന്മയും സ്വാ​​​ഭാ​​​വി​​​ക ത​​​നി​​​മ​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന പ്രോ​​​ട്ടീ​​​ൻ സ​​​ന്പു​​​ഷ്ട​​​മാ​​​യ പാൽ ഒ​​​രു ലി​​​റ്റ​​​ർ ബോ​​​ട്ടി​​​ലി​​​ന് 70 രൂ​​​പ​​​യാ​​​ണ് വി​​​ല. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ് വി​​​ല്പ​​​ന.