350 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഈസ്റ്റീ
Monday, August 18, 2025 1:10 AM IST
കൊച്ചി: പ്രമുഖ ചായ ബ്രാൻഡായ ഈസ്റ്റീ അടുത്ത മൂന്ന് വർഷംകൊണ്ട് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റീ ലഭ്യമാണ്. 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളായി ഇതു വർധിക്കും.
2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽനിന്നു സ്വന്തം വിതരണ ശൃംഖലയിലേക്കു മാറിയതോടെയാണ് ഈസ്റ്റീയുടെ വളർച്ച വേഗത്തിലായത്.
ഓണത്തോടനുബന്ധിച്ച് ഈസ്റ്റീ പുതിയ പ്രീമിയം ചായ ഈസ്റ്റീ സ്പെഷൽ പുറത്തിറക്കിയിട്ടുണ്ട്. ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽനിന്നുള്ള ഓർഗാനിക് ചായ ഇനങ്ങളും ഉടൻ വിപണിയിലെത്തിക്കുമെന്നു ഡയറക്ടർ സുബിൻ നസീൽ നവാസ് അറിയിച്ചു.