കോഗ്നിസന്റിൽ ശമ്പള വർധന
Monday, August 18, 2025 1:10 AM IST
കൊച്ചി: ആഗോള ഐടി, ബിപിഒ കന്പനിയായ കോഗ്നിസന്റ് 80 ശതമാനം ജീവനക്കാർക്കു ശമ്പള വർധന പ്രഖ്യാപിച്ചു. സീനിയർ അസോസിയേറ്റ് തലം വരെയുള്ള ജീവനക്കാർക്കുള്ള ശമ്പളവർധന നവംബറിൽ നിലവിൽവരും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ബോണസ് നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനമെന്ന് അധികൃതർ പറഞ്ഞു.